നാല് ഭാഷ്യം

‘ഹായ് മിസ്റ്റർ റൊണാൾഡ് ലേസ് ജ്യോസഫ് വേസ്ദി പ്ലോട്’.
‘ഓയേ… സേട്ജീ അപുൻ ലിഖേഗാ, പോശ്ടർ ശപേഗ അപ്നാ, കിതാബ് കെ സാത്’.
‘എന്ന… എന്ന… എന്നവേണോം. മെരട്ടിരിയാ’
‘തുപ്പാകീതൊ ഷൂട്ട് ചേസ്തീ…..’
മുട്ടി മുറിഞ്ഞു കളസം കീറിയ ഭാഷണ ശകലങ്ങൾ.

സംഭാഷണങ്ങളൊക്കെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്കിലൊക്കെയാണ് കടന്നു വരുന്നത്. കണ്ട പടങ്ങളുടെ സ്വാധീനം ആയിരിക്കണം. ചവിട്ടു പടികൾ കുരുഗാമിയുടെ സംഗീതത്തിനൊപ്പം താളമിടുന്നുണ്ട്. ലഹ്ലേലയുടെ “സഹ്റാമിയുടെ ബീജം” വായിച്ചു തരിച്ചിരിക്കുന്ന മിലാലി മറ്റൊരു വശത്തിരിപ്പുണ്ട്. വട്ടിന്റെ പരിപ്പുവട പുസ്തകം. കുലച്ചു നിൽപ്പുള്ള വഴുതിനിങ്ങയും പടവലങ്ങയും വെടിയേറ്റത് പോലെ ചത്തുകിടപ്പാണ്. ഭവാനും, ഭവതിയും, ഇവളും, അവരും(ഏകവചനം, ബഹുമാനാർത്ഥം വിളിച്ചതാണ്) എല്ലാം കൂർക്കം വലിച്ചുറക്കമായിരിക്കണം.

മടുപ്പ് ഈ പൊരി ചൂടിലും തണുത്തു വിറക്കുന്നു.
“മഹാന്മാരെ…. മഹതികളെ…. എന്റെ തലയിൽ ഇത്തിരി ചൂടുവെള്ളം കമഴ്ത്താമോ?” ഞാനാർത്തു വിളിച്ചു. ആരും കേൾക്കുന്ന മട്ടില്ല. പുതച്ചു മൂടി കിടക്കുകയാണ്.
‘ക്ലീശെകളാണോ എന്നെ വലിച്ചു താഴെ ഇട്ടത്? ഞാൻ മടിയെന്ന് വിളിച്ചതിന്റെ കാരണങ്ങളിലെ ഒരു തലം. ആയിരിക്കണം. അറിയില്ല, അല്ല ഉറപ്പില്ല. ചിന്തകൾ മുരടിച്ചു പോയിരിക്കുന്നു.’
‘വിസമ്മതിക്കുന്നു, ചിന്തകളല്ല സാങ്കൽപികതകൾക്കാണ് ക്ഷതം സംഭവിച്ചത്.’
‘ആം… അങ്ങനെയും ആയിരിക്കണം.’ എന്റെ കീബോർഡുകൾക്ക് മുകളിലൂടെ പായുന്ന വിരളുകളും മനസ്സിന്റെ ചോദ്യങ്ങളും ഒന്നു കോർത്തു.

“ഡ്രോ മനുഷ്യാ ഇനി ഈവക വല്ല കാര്യോം പറഞ്ഞാ ചവിട്ടി കൂട്ടി പഞ്ഞിക്ക് ഇട്ടുകൊടുക്കും, പറഞ്ഞേക്കാം”. ഭവതി കോപത്തിലാണ്.
പുള്ളിക്കാരി പറഞ്ഞാൽ ചെയ്തിരിക്കും,അനുസരിക്കുന്നതാണ് ബുദ്ധി.
“മിണ്ടാണ്ട് എയ്തിക്കോണം, ചവിട്ടിക്കൂട്ടും നാ”.
“മ്ം”, ഞാൻ അനുസരണയുള്ള ഒരുവനെ പോലെ തലയാട്ടി.

“താൻ പറയണോന്നില്ല, അല്ല ഈ വർഷമെങ്കിലും നിന്റെ എഴുത്തു വായിക്കാനുള്ള ഭാഗ്യം ഉണ്ടുകുമോ ആവോ…”ഭവാൻ പണ്ടേ കളിയാക്കുന്നതിൽ ബിരുദം എടുത്ത ആളാണ്.
“ഇതതല്ല ബ്ലദി പത്തീ… നാളെ പുലരുമ്പോൾ ഒരു ത്രില്ലര് നിന്റെ സന്ദേശപ്പെട്ടിയിൽ വന്നിരിക്കും. ഇത് സത്യം സത്യം..!” കലിപൂണ്ട ഞാൻ മേശയിൽ ആഞ്ഞടിച്ചു.
“അങ്ങനെ ആയാൽ കൊള്ളാം”. ഭവാന് എന്നിലുള്ള വിശ്വാസമൊക്കെ നഷ്ടമായിരിക്കുന്നു.

“ഇയാൾടെ ബ്ലോകൊക്കെ മാറിയോ?” അവരാണ്.
ഭവാന്റെയും ഭവതിയുടെയും കോപകുണ്ഡലത്തിന് ഇത്തിരി ആശ്വാസം പകരുത്ത് അവരുടെ സംഭാഷണങ്ങളാണ്.
“ഇല്ല, സ്റ്റീൽ ആം ഇൻ ബ്ലോക്”. ഞാൻ മറുപടി നൽകി.
“മ്ം, തിരക്ക് കൂട്ടേണ്ടതില്ല, പതിയെ സമയമെടുത്ത് മതി. ഈ അവസ്ഥ എനിക്ക് നന്നായി അറിയാവുന്നതാണ്”. ഭവാന്റെയും ഭവതിയുടേയും സ്നേഹം നിറഞ്ഞ തെറികളേക്കാൾ ഇത്തിരി പക്വവും ആശ്വാസകരവും സ്വീകാര്യ യോഗ്യവുമായിരുന്നു ആ വാക്കുകൾ. അനുഭവ സമ്പത്ത്, ഇത് മുഖവിലക്കെടുക്കാം.
“അതെ, തിരക്കു കൂട്ടേണ്ടതില്ല”. ഞാൻ സ്വയം ഉരുവിട്ടു.

“അപ്പൊ ഞാ പോവുകയാണ്, അപ്പുറത്ത് കാണും”. അവളാണ്.
“ഓക്കെ സർവ്വ ഭാവുകങ്ങളും”.
“മ്ം” അവൾ മൂളി
“ആഹ്” ഞാൻ മൂളലിന്റെ പ്രകാരഭേദം പുറത്തേക്കിട്ടു.
“നമ്മൾ കാണുക്കുന്ന സ്നേഹം തിരിച്ചു കിട്ടണമെന്ന് ശഠിക്കുന്നത് ശരിയല്ലല്ലോ ല്ലേ?”
“അതെന്തേ, ഞാൻ പോകല്ലേ എന്ന് പറഞ്ഞു പിടിച്ചു നിർത്തണമായിരുന്നോ?”
“അതിനു താൻ പിടിച്ചു നിർത്തിയില്ലല്ലോ”.
“പിടിച്ചു നിർത്തിയിരുന്നെങ്കിൽ പോകാതിരിക്കുമായിരുന്നോ”.
“അതിനു നിർത്തിയില്ലല്ലോ”. ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു.
“ഈ നാട്യമൊക്കെ ഇച്ചായൻ വിട്ടിട് കാലം കുറച്ചായ്, പോകുന്നവർക്ക് പോകാം. വരുന്നവർക്ക് വരാം. പിടിച്ചു നിർത്തലോ പിടിപാടുകളോ ഒന്നും തന്നെയില്ല”.
“ഓകെ, ഞാൻ അവിടെ കാണും എന്റെ യഥാർത്ഥ നാമത്തിൽ”.
ശരി പറഞ്ഞു ഞാൻ വാതിലടച്ചു അവിടുന്നിറങ്ങി. എന്താണ് യഥാർത്ഥ നാമം എനൊന്നും ആ സമയത്ത് ചോദിക്കാൻ നിന്നില്ല. വട്ട് പെരുത്തു കയറുമ്പോൾ ചോദ്യങ്ങളും സംശയങ്ങളും പൊതുവെ പതുങ്ങാറാണ് പതിവ്.

“സത്യം പറഞ്ഞാൽ നൂറ്റി നാൽപത് അക്ഷരങ്ങളല്ലേ നിന്റെ എഴുത്തുകളെ കൊന്നത്”. ഭവാൻ ചോദിച്ചു.

“അതെ ഒരു പരിധി വരെ, അല്ലെങ്കിൽ ഇത്തിരി കൂടെ അപ്പുറം ശരിയാണ്”.

“ചുമ്മാ നിലവിളിക്കാതെ പോയിരുന്ന് എയ്തണം മിശ്ടർ”. ഭവതിയുടെ ശബ്ദം.

“നമുക്കിടയില്‍ ഇനിയില്ല, മുഖംമൂടി ദൂരങ്ങള്‍”. അവളാണ്. ആത്മാവും, അഭിനിവേശവും,സർഗ്ഗാത്മകതയും വാരിവിതറുന്ന ഇടത്തിലെ കുറിപ്പ്.

“ഇത്തിരി നിഗുഢതകളേയും ചരിത്രത്തേയും പിന്തുടർന്നു നോക്കൂ. വഴിത്തിരിവുകൾ എവിടുന്നൊക്കെയാണ് ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല”. അവരുടെ മറ്റൊരുഖണ്ഡം.

ആവർത്തനങ്ങൾ വിരസതകൾ ശ്വാസോചാസങ്ങൾ നാട്യങ്ങൾ നടനങ്ങൾ അങ്ങനെ എന്തൊക്കെയോ കടന്നു പോയിരിക്കുന്നു. പശ്ചാത്തലത്തിൽ ഭവതിയുടെ തെറിവിളികൾ ഉച്ചത്തിൽ തന്നെ കേൾക്കാം…..

എന്റെ മനസ്സ് പഴയകി തുരുമ്പു വന്ന ആ തന്തുവിന് ചുറ്റും കറങ്ങുകയാണ്. ഒരു വശം ഭവതിയുടെ തെറിയഭിഷേകം, മറുവശം ഭവാന്റെ ഉപദേശങ്ങൾ, ദക്ഷിണദിക്കിൽ അവരുടെ ചലചിത്ര നാമവലിയുണ്ട്, ഉത്തരദേശത്ത് അവളുടെ നേർത്തനാദവും.

നീലം നിഗ്രഹം….
കഥകൾ കഥാന്തരങ്ങൾ !!

© Kalpakam

20 thoughts on “നാല് ഭാഷ്യം”

  1. വെറും ക്ളീഷേകൾ ആയിപ്പോകുന്ന എഴുത്തു കാരണം മരവിച്ചിരിക്കുകയാണ് പാവം. അല്പം തിളച്ച വെള്ളത്തിന് തന്റെ എഴുത്തു യന്ത്രത്തെ മഷി നിറച്ചു ഉണരാൻ സഹായിക്കുമെന്ന് അങ്ങേരു പ്രതീക്ഷിക്കുന്നു.

    Liked by 2 people

  2. ഇതിലെ നാലാമത്തെ ഭാഷ്യം എന്താണെന്ന് മനസിലായില്ല. നായകന്‍റെ ഭാഷ, കൂട്ടുകാരുടെ ഭാഷ, പ്രതീക്ഷാകാമുകിയുടെ ഭാഷ. നാലാമത്തേത് എന്താ?

    അക്ഷരപിശാചുക്കളെ പടിക്കു പുറത്ത് നിര്‍ത്തിയാല്‍ കൂടുതല്‍ നന്നാവും. 🙂

    Liked by 2 people

    1. എഴുത്തുകാരന്റെ മടുപ്പുന്റെ ഭാഷ
      കൂട്ടുകാരുടെ ദേഷ്യത്തിന്റെ, ഊർജം പകരുന്നതിന്റെ ഭാഷ
      അവളുടെ കാര്യങ്ങളൊന്നുമറിയാത്ത സ്വയം പറച്ചിലുകളുടെ ഭാഷ
      അവരുടെ സമാശ്വാസത്തിന്റെ പ്രോത്സാഹനങ്ങളുടെ ഭാഷ

      ഇനിയിങ്ങനെ അല്ലെങ്കിൽ എഴുത്തുകരന്റെ വശത്തുനിന്നു മറ്റു നാലു പേരുടെ – ഭവാന്റെ, ഭവതിയുടെ, അവളുടെ, അവരുടെ ഭാഷകൾ…

      അക്ഷര പിശകുണ്ടെങ്കിൽ എവിടെയെന്നു പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു, അക്ഷരങ്ങൾ വശമില്ലെന്നതാണ് സത്യം.

      Liked by 1 person

      1. കത്തിയില്ലെങ്കിൽ കത്തുന്നത് വരെ വായിക്കും. കാര്യം ഞാൻ എഴുതുന്നതൊക്കെ കുഞ്ഞു കുഞ്ഞു പൊട്ടത്തരങ്ങളാണെങ്കിലും എനിക്ക് വായിക്കാനിഷ്ടം ഇത് പോലെ കുഴഞ്ഞു മറിഞ്ഞവയാണ്.
        അതിന്റെ സ്വാദ് ഒന്ന് വേറെയാ.
        നല്ല സാഹിത്യം ഇങ്ങനെ നൂറു അർഥം ഉള്ളിലൊളിപ്പിക്കുന്നതാകണം.

        Liked by 2 people

      2. ഹ ഹ ഹ
        ബൈ ദി ബൈ അക്ഷരത്തെറ്റുകൾ കാണുമ്പോൾ പറണട്ടോ…
        എനിക്കു അക്ഷരങ്ങൾ വശമില്ല !!

        Liked by 2 people

      3. ഹു ഹു ഹു
        കാര്യം ആണൂട്ടോ
        പറയാൻ ഒരു മടീം കാണിക്കണ്ട
        കണ്ട തെറ്റുകളൊക്കെ വിളിച്ചു പറഞ്ഞോോളൂ

        Liked by 1 person

  3. മടുപ്പിന്റെ നാനാവര്‍ണ്ണങ്ങളില്‍ നിന്നും കാച്ചിക്കുറുക്കി അരിച്ചെടുത്ത ശര്ക്കരലായനിയില്‍ നിന്നും ചപ്പാത്തി ശൈലിയില്‍ ചുട്ടെടുത്ത നെയ്യപ്പം

    Liked by 1 person

Leave a comment